കാന്‍ബറ: ഇന്ത്യ - ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനിടെ മലയാളി താരം സഞ്ജു സാംസണെ ഗാലറിയില്‍ നിന്ന് വിളിക്കുന്ന മലയാളികളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഡിസംബര്‍ രണ്ടിന് നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെയാണ് ഗാലറിയില്‍ നിന്ന് 'സഞ്ജു.... സഞ്ജുവേട്ടാ' വിളികള്‍ ഉയര്‍ന്നത്. മത്സരത്തിനിടെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ടി. നടരാജന് സമീപം നില്‍ക്കുമ്പോളാണ് ഗാലറിയിലുണ്ടായിരുന്ന മലയാളി കാണികള്‍ സഞ്ജുവിനെ വിളിച്ചത്.

സഞ്ജുവിനോട് അടുത്ത കളിക്ക് ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വിളികേട്ട സഞ്ജു തിരിഞ്ഞുനോക്കുന്നതും വീഡിയോയില്‍ കാണാം. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാകുമ്പോള്‍ സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

നേരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ട്വന്റി 20 ടീമിലേക്ക് മാത്രം പരിഗണിച്ചിരുന്ന സഞ്ജുവിനെ പിന്നീട് ഏകദിന ടീമിലും ഉള്‍പ്പെടുത്തുകയായിരുന്നു. പക്ഷേ പരമ്പരയില്‍ താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

Content Highlights: malayalees called sanju samson from gallery during 3rd odi