ബ്യൂണസ് ഐറിസ്: നൂറു വയസ്സുകാരനായ ഫുട്‌ബോള്‍ ആരാധകനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി ലയണല്‍ മെസ്സി. ബാഴ്‌സലോണയ്ക്കും അര്‍ജന്റീനയ്ക്കുമായി മെസ്സി നേടിയ 748 ഗോളുകളെ കുറിച്ച് എഴുതി സൂക്ഷിച്ച ഹെര്‍നന്‍ എന്ന ആരാധകനെ തേടിയാണ് മെസ്സി എത്തിയത്. 

ഹെര്‍നന്റെ കൊച്ചുമകന്‍ മുത്തച്ഛന്റെ ഹോബിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതോടെ ആരാധകന തേടി മെസ്സിയുടെ വീഡിയോ എത്തുകയായിരുന്നു. 'ഹലോ ഹെര്‍നന്‍, ഞാന്‍ നിങ്ങളുടെ കഥ കേട്ടു. നിങ്ങള്‍ ചെയതതുപോലെ ഞാന്‍ എന്റെ ഗോളുകളെ കുറിച്ച് എഴുതി സൂക്ഷിച്ചിട്ടില്ല. നിങ്ങളെ ഞാന്‍ കെട്ടിപ്പിടിക്കുന്നു. എന്റെ ഗോളുകള്‍ എഴുതി സൂക്ഷിക്കുന്നതിനും പിന്തുടരുന്നതിനും നന്ദി. എല്ലാ നന്മയും ഉണ്ടാകട്ടെ.' മെസ്സി വീഡിയോയില്‍ പറയുന്നു.

778 മത്സരങ്ങളില്‍ നിന്നാണ് മെസ്സി ബാഴ്‌സയ്ക്കായി 672 ഗോളുകള്‍ നേടിയത്. അര്‍ജന്റീനയ്ക്കുവേണ്ടി 151 മത്സരങ്ങളില്‍ നിന്ന് 76 ഗോളുകളും നേടി.

Content Highlights: Lionel Messi Surprises 100 year old Super Fan with Video Message