റ് മാസങ്ങളായി ശമ്പളം ലഭിക്കാതെ ജോലിചെയ്യുന്ന അര്‍ജന്റീന ടീം സെക്യൂരിറ്റി ഓഫീസര്‍ക്ക് സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കി ലയണല്‍ മെസ്സി.

അഴിമതിയും ധൂര്‍ത്തും കാരണവും സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ജോലിക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ട് മാസങ്ങളായി.

കഴിഞ്ഞ ആഴ്ച നടന്ന അര്‍ജന്റീന- ബ്രസീല്‍ മത്സരത്തിനിടെയാണ് സംഭവം. ശമ്പളം ലഭിക്കാതെ തങ്ങള്‍ അനുഭവിക്കുന്ന പ്രയാസം സെക്യൂരിറ്റി ഓഫീസര്‍ മെസിയെ നേരിട്ട് കണ്ട് അവതരിപ്പിക്കുകയായിരുന്നു. പരാതി കേട്ട മെസ്സി ഉടന്‍ തന്നെ പിതാവിനെ ഫോണ്‍ വിളിച്ച് ശമ്പള കുടിശ്ശിക തീര്‍ക്കാനുള്ളത്ര പണം അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

മെസ്സി ടീമിന്റെ ക്യാപ്റ്റനായതുകൊണ്ടാണ് അദ്ദേഹത്തോട് തന്നെ പരാതി പറഞ്ഞതെന്നും മറ്റുള്ളവരുടെ പ്രയാസങ്ങൾ സ്വന്തം പ്രശ്നങ്ങളായി എടുക്കുന്ന വ്യക്തിയാണ് മെസ്സിയെന്നും സെക്യൂരിറ്റി ഓഫീസര്‍ ഒരു ചൈനീസ് മാധ്യമത്തോട് പറഞ്ഞു.