ര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി വീണ്ടും അച്ഛനായി. ഭാര്യ അന്റോണെല്ല മൂന്നാമത്തെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സീരോ എന്നു പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ ചിത്രം മെസ്സി ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചു. തന്റെ വിരല്‍ പിടിച്ചിരിക്കുന്ന കുഞ്ഞിക്കയ്യിന്റെ ചിത്രമാണ് മെസ്സി പോസ്റ്റ് ചെയ്തത്.

'സ്വാഗതം സീരോ, എല്ലാം ശുഭമായി അവസാനിപ്പിച്ചതിന് ദൈവത്തിന് നന്ദി, അമ്മയും മകനും സുഖമായിരിക്കുന്നു. ഞങ്ങള്‍ സൂപ്പര്‍ ഹാപ്പിയിലാണ്.' ചിത്രത്തോടൊപ്പം മെസ്സി കുറിച്ചു. മുപ്പതുകാരനായ മെസ്സിയുടെ മൂന്നാമത്തെ കുഞ്ഞാണിത്. മൂത്ത കുഞ്ഞ് അഞ്ചു വയസ്സുകാരന്‍ തിയാഗോയും രണ്ടാമത്തെ മകന്‍ രണ്ടു വയസ്സുകാരന്‍ മത്യാവുമാണ്. 

അന്റോണെല്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ലാ ലിഗയില്‍ മലാഗയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന് മെസ്സി പിന്മാറിയിരുന്നു. പകരം യെറി മിന ബാഴ്‌സലോണക്കായി കളിക്കും. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ മെസ്സിയുടെ ഫ്രീ കിക്ക് ഗോളില്‍ ബാഴ്‌സ വിജയിച്ചിരുന്നു. മെസ്സിയുടെ കരിയറിലെ 600-ാം ഗോളായിരുന്നു ഇത്. ആ സന്തോഷത്തിന് പിന്നാലെയാണ് ഒരു പുതിയ അതിഥി കൂടെ മെസ്സിയുടെ വീട്ടിലെത്തിയത്.

lionel messi

Content Highlights: Lionel Messi announces arrival of third son Ciro