ബോളിവുഡ് ചിത്രം ഫാന്റത്തിലെ ഹിറ്റായ പാട്ടാണ് അഫ്ഗാന്‍ ജിലേബി. ഈ പാട്ടിനനുസരിച്ച് ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസും സംഘവും നൃത്തം ചെയ്താല്‍ എങ്ങനെയുണ്ടാകും? ഡേവിസ് കപ്പില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് ഇന്ത്യ ലോക ഗ്രൂപ്പ് പ്ലേ ഓഫില്‍ കടന്നതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ടീം ഛണ്ഡിഗഡ് ലോണ്‍ ടെന്നീസ് അസോസിയേഷന്‍ കോംപ്ലെക്‌സിലെ കോര്‍ട്ടില്‍ ചുവടുകള്‍ വെച്ചത്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ ആനന്ദ് അമൃത്‌രാജും രോഹന്‍ ബൊപ്പണ്ണയും സിംഗിള്‍സില്‍ മത്സരിച്ച രാംകുമാര്‍ രാമനാഥനും സകേത് മയ്‌നേനിയും പേസിനൊപ്പം നൃത്തം ചെയ്യാന്‍ കൂടി. പ്രീതം സംഗീത സംവിധാനം നിര്‍വ്വഹിച്ച സെയ്ഫ് അലി ഖാനും കത്രീന കൈഫും പ്രധാന വേഷത്തിലെത്തുന്ന ഫാന്റത്തിലെ ഈ പാട്ട് പാടിയിരിക്കുന്നത് അസ്‌റാറാണ്.