സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റിലെ താരം ഋഷഭ് പന്താണ്. മികച്ച ബാറ്റിങ് പ്രകടനത്തോടൊപ്പം കളിക്കളത്തിലെ കുസൃതികളും തമാശകളുമാണ് ഋഷഭിനെ ആരാധകരുടെ പ്രിയ താരമാക്കുന്നത്. പ്രത്യേകിച്ച് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നുമായുള്ള രസകരാമയ സംഭാഷണങ്ങള്‍.

തന്റെ കുട്ടികളെ നോക്കാന്‍ ഋഷഭിനെ ടിം പെയ്ന്‍ ക്ഷണിച്ചപ്പോള്‍ പെയ്‌നിനെ താത്ക്കാലിക ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചാണ് ഋഷഭ് മറുപടി നല്‍കിയത്. എന്നാല്‍ സിഡ്‌നി ടെസ്റ്റിന് മുമ്പ് പെയ്‌നിന്റെ കുഞ്ഞുങ്ങളോടും ഭാര്യയോടുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഋഷഭ് വാക്കു പാലിച്ചെന്നും 'ബേബി സിറ്റര്‍' ആയി എത്തിയെന്നുമാണ് ആരാധകര്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. ഐ.സി.സിയുടെ ട്വീറ്റും ഇങ്ങനെയായിരുന്നു. 

എന്നാല്‍ ഒരു കുട്ടിയെ ലാളിക്കുന്ന കുല്‍ദീപ് യാദവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ദേശീയ ഗാനത്തിനായി അണിരന്നപ്പോഴാണ് മുന്നിലുള്ള കുഞ്ഞിനെ ഇന്ത്യന്‍ താരം ലാളിച്ചത്. കുല്‍ദീപ് കുഞ്ഞുങ്ങളെ ലാളിക്കുമെന്ന് പെയ്ന്‍ കരുതണ്ടെന്നായിരുന്നു ഒരു ആരാധകന്‍ ഈ വീഡിയോക്ക് കൊടുത്ത അടിക്കുറിപ്പ്.

 

Content Highlights: Kuldeep Yadav Cuddles Young Kid  India vs Austrlalia Test