മുംബൈ: മുംബൈ ഇന്ത്യന്‍ ആള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) തടഞ്ഞുവെച്ചു.

യു.എ.ഇയില്‍ നിന്ന് താരം തിരിച്ചെത്തിയപ്പോള്‍ കണക്കില്‍പ്പെടുത്താത്ത സ്വര്‍ണാഭരണങ്ങളും മറ്റുപിടിപ്പുള്ള വസ്തുക്കളും കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തിലാണ് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

ഐ.പി.എല്‍. കഴിഞ്ഞു മടങ്ങിയതായിരുന്നു ക്രുണാല്‍ പാണ്ഡ്യ. താരത്തില്‍ നിന്ന് കൊണ്ടുവരാന്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. താരത്തെ നിലവില്‍ ചോദ്യം ചെയ്തുവരികയാണ്.

content highlights: Krunal Pandya stopped at Mumbai airport for carrying undisclosed gold