പല്ലേകെലേ (ശ്രീലങ്ക): ട്വന്റി 20 ചരിത്രത്തില്‍ അപൂര്‍വ നേട്ടത്തിനുടമയായി വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ കിറോണ്‍ പൊള്ളാര്‍ഡ്.

ട്വന്റി 20 ചരിത്രത്തില്‍ 500 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്. വിന്‍ഡീസ് ടീമിനായും വിവിധ രാജ്യങ്ങളിലെ ട്വന്റി 20 ലീഗുകളിലായുമാണ് പൊള്ളാര്‍ഡിന്റെ ഈ നേട്ടം.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്റി 20-യിലാണ് പൊള്ളാര്‍ഡ് ഈ നേട്ടം കൈവരിച്ചത്. 500-ാം മത്സരം വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആഘോഷിച്ച താരം ലങ്കയ്‌ക്കെതിരേ വെറും 15 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ബൗണ്ടറികളുമടക്കം 34 റണ്‍സെടുത്തു. ഇതോടൊപ്പം ട്വന്റി 20 കരിയറില്‍ 10,000 റണ്‍സ് തികയ്ക്കാനും പൊള്ളാര്‍ഡിനായി. 

Kieron Pollard becomes first cricketer to play 500 T20 matches

500-ാം മത്സരത്തില്‍ താരത്തിന് പ്രത്യേക ജേഴ്‌സി സമ്മാനിച്ചാണ് വിന്‍ഡീസ് ടീം ഈ നേട്ടം ആഘോഷിച്ചത്. 

453 മത്സരങ്ങള്‍ കളിച്ച ഡ്വെയ്ന്‍ ബ്രാവോയാണ് ഇക്കാര്യത്തില്‍ പൊള്ളാര്‍ഡിന് തൊട്ടുപിന്നിലുള്ളത്. 404 മത്സസരങ്ങളുമായി ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ മൂന്നാമത്.

Content Highlights: Kieron Pollard becomes first cricketer to play 500 T20 matches