കൊച്ചി: ക്രിസ്മസ് പ്രമാണിച്ച് ഔദ്യോഗിക ഫെയ്​സ്ബുക്ക് പേജിന്റെ കവര്‍ ഫോട്ടോ മാറ്റിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ട്രോള്‍ മഴയുമായി ആരാധകര്‍. 

തുടര്‍ച്ചയായ തോല്‍വിക്കു പിന്നാലെ കഴിഞ്ഞ ദിവസം കോച്ച് ഡേവിഡ് ജെയിംസ് ടീം വിട്ടിരുന്നു. ടീമിന്റെ മോശം പ്രകടനത്തിലുള്ള അരിശം ആരാധകര്‍ ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ പേജിലെ കവർ ഫോട്ടോയാേടാണ് തീര്‍ക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് പേജില്‍ അപ്‌ഡേറ്റ് ചെയ്ത കവര്‍ ഫോട്ടോയ്ക്കു കീഴിലുളള കമന്റുകളെല്ലാം തന്നെ ഇത്തരത്തിലുള്ളതാണ്. 

kerala blasters changed fb cover fans with trolls

ബ്ലാസ്റ്റേഴ്‌സ് ലോഗോയ്ക്ക് മുകളില്‍ വെച്ച ക്രിസ്മസ് പപ്പയുടെ തൊപ്പി വച്ച രീതിയിലായിരുന്നു കവര്‍ ഫോട്ടോ. പിന്നാലെയെത്തി ആരാധകരുടെ കമന്റുകള്‍; തോറ്റ് തോപ്പിയിട്ടതാണല്ലേ....?, വസൂ, ദേ തോറ്റ് തൊപ്പിയിട്ട് വന്നിരിക്കുന്നു നിന്റെ മോന്‍..., ഒരു കൊട്ട ഗോളുകള്‍ വാങ്ങികൂട്ടിയിട്ടുണ്ടല്ലോ ക്രിസ്തുമസ് ഗിഫ്റ്റുകളായിട്ട്, തൊപ്പി വാങ്ങിയതിന്റെ കടം എങ്കിലും വീട്ടിയോ? തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ.

Content Highlights: kerala blasters changed fb cover fans with trolls