ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇരട്ട സെഞ്ചുറി നേട്ടത്തോടെ അപൂര്‍വ റെക്കോഡ് സ്വന്തം പേരിലാക്കി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്.

റൂട്ടിന്റെ കരിയറിലെ 100-ാം ടെസ്റ്റ് മത്സരമായിരുന്നു ഇത്. 100-ാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്. 

താരത്തിന്റെ കരിയറിലെ അഞ്ചാം ഇരട്ട സെഞ്ചുറിയാണിത്.

ഇതോടൊപ്പം 100-ാം ടെസ്റ്റിലെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും റൂട്ടിന്റെ പേരിലായി.

പാകിസ്താന്റെ ഇന്‍സമാം ഉള്‍ ഹഖിന്റെ 184 റണ്‍സാണ് റൂട്ട് മറികടന്നത്.

അതോടൊപ്പം തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലാണ് റൂട്ട് 150-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. ഇതോടെ തുടര്‍ച്ചയായ മൂന്ന് ടെസ്റ്റുകളില്‍ 150 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ ക്യാപ്റ്റനെന്ന നേട്ടവും റൂട്ടിനെ തേടിയെത്തി. 

ഓസ്ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. 

ഇതിനു മുമ്പ് ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ 228 റണ്‍സും 186 റണ്‍സും നേടിയ ശേഷമാണ് ഇങ് ചെന്നൈയിലും റൂട്ട് മികച്ച ഫോം തുടരുന്നത്.

Content Highlights: Joe Root First batsman to score a double century in 100th Test