ലോര്‍ഡ്‌സ്:  ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആവേശത്തിനൊപ്പം ഇരുടീമിലേയും കളിക്കാര്‍ തമ്മിലുള്ള വാഗാദ്വങ്ങളും ചൂടുപിടിക്കുന്നു. നാലാം ദിനം വിരാട് കോലിയും ജെയിംസ് ആന്‍ഡേഴ്‌സണും തമ്മിലായിരുന്നു വാക്കുതര്‍ക്കമെങ്കില്‍ അഞ്ചാം ദിനം ജസ്പ്രീത് ബുംറയും ജോസ് ബട്‌ലറും കൊമ്പുകോര്‍ത്തു.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ 92-ാം ഓവറിനിടയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഈ ഓവര്‍ എറിഞ്ഞ മാര്‍ക്ക് വുഡ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ബുംറയോട് എന്തോ പറഞ്ഞതാണ് തുടക്കം. ഓവര്‍ പൂര്‍ത്തിയായ ശേഷം ബുംറ അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്തിന് അടുത്തെത്തി പരാതി പറഞ്ഞു. മാര്‍ക്ക്‌വുഡിനെ ചൂണ്ടിയാണ് ഇന്ത്യന്‍ പേസര്‍ അമ്പയറോട് സംസാരിച്ചത്. എന്നാല്‍ ബുംറയോട് അമ്പയര്‍ മിണ്ടാതിരിക്കാന്‍ പറഞ്ഞു. 

ഇതിനിടയിലേക്ക് ജോസ് ബട്‌ലറും വന്നു. പിന്നീട് ബട്‌ലറും ബുംറയും തമ്മിലായി വാക്കുതര്‍ക്കം. വേഗത കുറച്ച് ബൗള്‍ ചെയ്യാന്‍ താന്‍ അല്ല ആവശ്യപ്പെട്ടതെന്ന് ബുംറ ബട്‌ലറോട് പറയുന്നത് സ്റ്റമ്പ് മൈക്കില്‍ കേള്‍ക്കാമായിരുന്നു. ഇതിവിടയില്‍ ബാല്‍ക്കണിയില്‍ ഇരുന്ന് അനിഷ്ടം പ്രകടിപ്പിക്കുന്ന കോലിയേയും കാണാമായിരുന്നു.

 

Content Highlights: Jasprit Bumrah gets into heated verbal volleys with Jos Buttler