ലണ്ടന്‍: ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റില്‍ 1000 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍.

എമിറേറ്റ്‌സ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ കെന്റും ലങ്കാഷെയറും തമ്മിലുള്ള കൗണ്ടി മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. കെന്റ് താരം ഹെയ്‌നോ കുനിനെ പുറത്താക്കിയതോടെയാണ് ആന്‍ഡേഴ്‌സണ്‍ 1000 വിക്കറ്റുകള്‍ തികച്ചത്. 

ഈ നേട്ടം സ്വന്തമാക്കുന്ന 14-ാമത്തെ ബൗളറാണ് ആന്‍ഡേഴ്‌സണ്‍. ആന്‍ഡി കാഡിക്ക് (2005), മാര്‍ട്ടിന്‍ ബിക്ക്‌നെല്‍ (2004), ഡെവോണ്‍ മാല്‍ക്കം (2002), വസീം അക്രം (2001) എന്നിവര്‍ക്കു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ പേസ് ബൗളറും. 

ഈ മാസം 39 വയസ് തികയുന്ന ആന്‍ഡേഴ്‌സണ്‍ തന്റെ ഫസ്റ്റ്-ക്ലാസ് കരിയറിലെ 51-ാമത്തെ അഞ്ചു വിക്കറ്റ് നേട്ടവും ഈ മത്സരത്തില്‍ സ്വന്തമാക്കി. മത്സരത്തില്‍ താരം 19 റണ്‍സ് മാത്രം വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കെന്റ് ആദ്യ ഇന്നിങ്‌സില്‍ വെറും 74 റണ്‍സിന് പുറത്തായി. ഇതോടെ താരത്തിന്റെ പേരില്‍ 1002 വിക്കറ്റുകളായി.

Content Highlights: James Anderson reaches 1000 first-class wickets