ഇന്ത്യന്‍ ക്രിക്കറ്റിലെ ഉയരം കൂടിയ ബൗളര്‍ക്ക് ഉയരക്കാരിയായ ജീവിത പങ്കാളിയെത്തുന്നു. പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ ദേശീയ ബാസ്കറ്റ്ബോള്‍ താരം പ്രതിമാ സിങ്ങുമായി വിവാഹത്തിനൊരുങ്ങുന്നു. ഡിസംബര്‍ ഒമ്പതിനാണ് കല്യാണം. വാരാണസിയിലെ ബാസ്കറ്റ്ബോള്‍ കുടുംബത്തില്‍ നിന്നാണ് പ്രതിമയുടെ വരവ്.
പ്രതിമയ്ക്ക് നാലു ചേച്ചിമാരാണുള്ളത്. സിങ് സഹോദരിമാര്‍ എന്നറിയപ്പെടുന്ന ഇവര്‍ നാലുപേരും ബാസ്കറ്റ് ബോള്താരങ്ങളാണ്. ഏഷ്യന്‍ ഗെയിംസ് അടക്കമുള്ള മത്സരങ്ങളില്‍ പ്രതിമാ സിംഗ് ഇന്ത്യന്‍ ജെഴ്സി അണിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ 19-നായിരുന്നു വിവാഹ നിശ്ചയം.
ചിക്കുന്‍ഗുനിയ കാരണം ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കാതിരുന്ന ഇഷാന്ത് ശര്‍മ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 69 ടെസ്റ്റുകളിലും 75 ഏകദിനങ്ങളിലും 14 ട്വന്റി-ട്വന്റി മത്സരങ്ങളിലും ഇഷാന്ത് ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.