ന്യൂഡല്‍ഹി: ചില ചിത്രങ്ങള്‍ അതിന്റെ പ്രത്യേകത കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അപൂര്‍വമായ ചിത്രങ്ങളാകും ഇക്കൂട്ടത്തില്‍ ഏറെയും. 

കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ഒരു ചിത്രം ട്വിറ്ററില്‍ വൈറലായി. 1983-ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിനൊപ്പം ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഫുട്‌ബോള്‍ കളിക്കുന്ന ചിത്രമായിരുന്നു അത്. ഏറെ വര്‍ഷങ്ങള്‍ പഴക്കമുളള ഒന്ന്. 

ചിത്രത്തില്‍ കപിലിനെയും ഷാരൂഖിനെയും തിരിച്ചറിയാന്‍ ആര്‍ക്കും ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. എന്നാല്‍ ചിത്രത്തിലെ മൂന്നാമനും നാലാമനുമാണ് പ്രശ്‌നമായത്. കപിലിനെ ഷാരൂഖ് ടാക്കിള്‍ ചെയ്യുന്നതിന് ഇടയില്‍ നടുക്ക് ബോള്‍ നോക്കി നില്‍ക്കുന്ന വ്യക്തിയാണ് എല്ലാവരിലും സംശയമുണ്ടാക്കിത്. ആ വ്യക്തി ടെന്നിസ് താരം റോജര്‍ ഫെഡററാണെന്ന് ചിലര്‍, അല്ല റാഫേല്‍ നദാലാണെന്നു മറ്റുചിലര്‍. 

roger federer or rafael nadal playing a football match with kapil dev shah rukh khan

ഇതിനിടെ ചിത്രത്തില്‍ മൂന്നാമത്തെയാള്‍ സംവിധായകന്‍ ദീപക് തിജോരിയാണെന്ന് ചിലര്‍ കണ്ടെത്തി. അപ്പോഴും നാലാമന്റെ പേരില്‍ തര്‍ക്കം തന്നെയായിരുന്നു. 

roger federer or rafael nadal playing a football match with kapil dev shah rukh khan

ഈ ചിത്രം എവിടെ നിന്ന് എടുത്തതാണെന്നോ ആരൊക്കെയാണ് പങ്കെടുത്തത് എന്നോ ആര്‍ക്കും പിടികിട്ടിയിട്ടില്ല. എങ്കിലും ഒടുവില്‍ നാലാമനെയും സോഷ്യല്‍ മീഡിയ കണ്ടെത്തി. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ സൊഹൈല്‍ ഖാനാണ് ഈ വ്യക്തി. അദ്ദേഹത്തിന് റോജര്‍ ഫെഡററുടെ മുഖച്ഛായയുണ്ടെന്നാണ് കണ്ടെത്തല്‍. 

Content Highlights: is that roger federer or rafael nadal playing a football match with kapil dev shah rukh khan