രയോളമെത്തുന്ന പാഡുമണിഞ്ഞ് നീലക്കുപ്പായത്തില്‍ ബാറ്റുമായി ഇമ്രാന്‍ ഇറങ്ങി. കൈപിടിച്ച് കൂടെ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫൻ പത്താന്റെ മകനാണ് കുഞ്ഞ് ഇമ്രാൻ. ഇര്‍ഫന്‍ തന്നെയാണ് ഡ്രസ്സിങ് റൂമിലെ ഈ അസുലഭ കാഴ്ച പകര്‍ത്തി ട്വിറ്ററിലൂടെ പങ്കുവച്ചത്.

റായ്പുരില്‍ നടന്ന റോഡ് സേഫ്റ്റി സീരീസില്‍ ഇന്ത്യ ലെജന്‍ഡ്‌സും ദക്ഷിണാഫ്രിക്കന്‍ ലെജന്‍ഡ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ഇന്ത്യന്‍ ഡ്രെസ്സിങ് റൂമില്‍ വികൃതികൾ കൊണ്ട് കുഞ്ഞ് ഇമ്രാൻ ലെജൻഡ്സിനേക്കാൾ വലിയ താരമായത്. സച്ചിന്‍ പാജിക്കൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ഇമ്രാന്‍ ഒരുക്കമാണെന്ന് പറഞ്ഞാണ് ഇര്‍ഫന്‍ മകന്റെ രസകരമായ ചിത്രങ്ങള്‍ പങ്കുവച്ചത്. ഒരു ചിത്രത്തില്‍ സച്ചിനും ഇമ്രാനും പുറമെ ദക്ഷിണാഫ്രിക്കന്‍ താരം എന്റിനിയും പോസ് ചെയ്യുന്നുണ്ട്.

സച്ചിനും യുവരാജും അര്‍ധസെഞ്ചുറികള്‍ നേടിയ മത്സരത്തില്‍ ഇന്ത്യ 56 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ തോൽപിച്ചത്. സെവാഗ് ആറ് റണ്‍സിന് പുറത്തായപ്പോള്‍ സച്ചിന്‍ 37 പന്തില്‍ നിന്ന് 60 ഉം യുവരാജ് 22 പന്തില്‍ നിന്ന് 52 ഉം റണ്‍സ് നേടി.

Content Highlights: Irfan Pathan Tweets Pics Of Sachin Tendulkar's Opening Partner Imran Cricket