ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമില്‍ ഇല്ലെങ്കിലും അനില്‍ കുംബ്ലെയും ഇര്‍ഫാന്‍ പഠാനും ആരാധകരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ഒരാള്‍ മീഡിയം പേസറും മറ്റൊരാള്‍ സ്പിന്നറുമാണെങ്കിലും സൗഹൃദത്തിന്റെ കാര്യത്തില്‍ ഇരുവരും ഒറ്റക്കെട്ടാണ്. വീട്ടിലേക്ക് ഭക്ഷണ കഴിക്കാന്‍ ക്ഷണിച്ചാണ് ഇരുവരും സൗഹൃദം പങ്കുവെക്കാറുള്ളത്.
ഇത്തവണ അനില്‍ കുംബ്ലെയായിരുന്നു അതിഥി. ഇര്‍ഫാന്‍ പഠാന്റെ ക്ഷണം സ്വീകരിച്ച കുംബ്ലെ ഒട്ടും താമസിയാതെ വഡോദരയിലെ വീട്ടിലെത്തി. പക്ഷേ അതിലും രസകരമായ കാര്യം ഇര്‍ഫാന്‍ പഠാന്റെ വീട്ടുകാര്‍ക്ക് നോണ്‍ വെജ് ഭക്ഷണം മാത്രമേ ഉണ്ടാക്കാന്‍ അറിയൂ എന്നാണ്. കുംബ്ലെയാകട്ടെ പൂര്‍ണ വെജിറ്റേറിയനും.
ഏതായാലും പഠാന്റെ കുടുംബം കുംബ്ലെക്കായി പ്രത്യേകം വെജിറ്റേറിയന്‍ ഭക്ഷണമുണ്ടാക്കി. ഭക്ഷമൊക്കെ കഴിച്ച ശേഷം ഇര്‍ഫാന്‍ കുംബ്ലെക്കൊപ്പമുള്ള സെല്‍ഫി ട്വീറ്റ് ചെയ്യുകയും ചെയ്തു. കുംബ്ലെ വീട്ടിലെത്തിയതിലെ സന്തോഷം പങ്കുവെച്ച ട്വീറ്റില്‍ കുംബ്ലെക്ക് ഭക്ഷണം ഇഷ്ടമായി എന്നാണ് കരുതുന്നതെന്നും ഇര്‍ഫാന്‍ കുറിച്ചിരുന്നു. ഉടനെത്തന്നെ കുംബ്ലെയുടെ മറുപടിയെത്തി. ബിരിയാണി സ്വാദുണ്ടായിരുന്നുവെന്നും ഭക്ഷണം ആസ്വദിച്ചുവെന്നും കുംബ്ലെ പഠാന് മറുപടി നല്‍കി.
ഇര്‍ഫാന്‍ പഠാന്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചിട്ട് അഞ്ചു വര്‍ഷത്തോളമായെങ്കിലും ഐ.പി.എല്ലിലെ സ്ഥിരം സാന്നിധ്യമാണ്. ഇന്ത്യയുടെ പരിശീലകനായിരുന്ന കുംബ്ലെ ഈ അടുത്താണ് സ്ഥാനമൊഴിഞ്ഞത്.
It was great having u at home @anilkumble1074 bhai...hope u liked the amateur veg food #love n #respect pic.twitter.com/gLRxl2vllI
— Irfan Pathan (@IrfanPathan) 3 August 2017
Enjoyed the food buddy! Biryani was special!! https://t.co/lwFMoOyX4h
— Anil Kumble (@anilkumble1074) 3 August 2017