സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഒരൊറ്റ ഇന്നിങ്‌സ് കൊണ്ട് ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ഓപ്പണിങ് ബാറ്റ്സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍.
കരുത്തരായ മുംബൈക്കെതിരേ 37 പന്തില്‍ നിന്ന് സെഞ്ചുറി തികച്ചതോടെ ഈ കാസര്‍കോട്ടുകാരന്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുകയാണ്.
കേരളത്തിന്റെ പവര്‍ ഹിറ്ററുടെ ആഗ്രഹങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഐപിഎല്‍, രഞ്ജി സീസണില്‍ നാലു സെഞ്ചുറികള്‍, സ്വന്തം വീട്, ബെന്‍സ് കാര്‍, 2023 ലോകകപ്പ് എന്നിങ്ങനെ പോകുന്നു ഈ 26-കാരന്റെ ആഗ്രഹങ്ങള്‍. കാസര്‍കോട്ടെ തന്റെ സ്വന്തം വീട്ടിലെ ബോര്‍ഡില്‍ ഈ ആഗ്രഹങ്ങളെല്ലാം അസ്ഹറുദ്ദീന്‍ എഴുതി തൂക്കിയിട്ടുണ്ട്.
മുംബൈക്കെതിരേ 54 പന്തില്‍ നിന്ന് ഒമ്പത് ഫോറും 11 സിക്‌സുമടക്കം 137 റണ്‍സെടുത്ത അസ്ഹറിന് അവയെല്ലാം സാധ്യമാകുമെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. മുംബൈക്കെതിരായ ഇന്നിങ്‌സ് ആ ആഗ്രഹങ്ങളിലേക്കുള്ള ചവിട്ടുപടിയാകട്ടേ എന്നും അവര്‍ ആശംസിക്കുന്നു.
Content Highlights: IPL World Cup 2023 Benz Kerala star Mohammed Azharuddeen bucket list