ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ (ആര്‍.സി.ബി) തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ചിത്രങ്ങള്‍, പോസ്റ്റുകള്‍, ലോഗോ എന്നിവ നീക്കം ചെയ്തു.

കഴിഞ്ഞ ദിവസമാണ് ആര്‍.സി.ബി ട്വിറ്റര്‍ അക്കൗണ്ടിലെ ഡിസ്പ്ലേ ഫോട്ടോയും കവര്‍ ഫോട്ടോയും മാറ്റുകയും, പേര് റോയല്‍ ചലഞ്ചേഴ്സ് എന്ന് മാത്രമായി ചുരുക്കുകയും ചെയ്തത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ മാറ്റമുണ്ട്. ഇതോടെ ടീം പേരുമാറ്റമടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

IPL 2020 RCB delete Twitter, Instagram photos, leave Virat Kohli confused

എന്നാല്‍ ഇക്കാര്യമൊന്നും ആര്‍.സി.ബി ക്യാപ്റ്റന്‍ വിരാട് കോലി അറിഞ്ഞിട്ടില്ല. ക്ലബ്ബ് സ്വീകരിച്ച ഈ മാറ്റങ്ങള്‍ ക്യാപ്റ്റനായ കോലിയെ ഞെട്ടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കോലി ട്വീറ്റ് ചെയ്യുകയും ചെയ്തു.

'പോസ്റ്റുകളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു, എന്നാല്‍ ക്യാപ്റ്റനെ ഒന്നും അറിയിച്ചിട്ടില്ല, നിങ്ങള്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നെ അറിയിക്കണം' - കോലി ട്വിറ്ററില്‍ കുറിച്ചു.

IPL 2020 RCB delete Twitter, Instagram photos, leave Virat Kohli confused

പോസ്റ്റുകളും മറ്റും നീക്കംചെയ്തതിനു പിന്നാലെ ക്ലബ്ബിന്റെ താരമായ യൂസ്‌വേന്ദ്ര ചാഹല്‍ എന്താണ് നടക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഈ സംഭവത്തിനു പിന്നാലെ ആര്‍.സി.ബി മുത്തൂറ്റ് ഫിന്‍കോര്‍പ്പുമായി കരാറൊപ്പിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ടീമിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍ ഇനി മുത്തൂറ്റ് ഗ്രൂപ്പായിരിക്കും. ഇതിന്റെ ഭാഗമായി ജേഴ്‌സിയിലും ലോഗോയിലുമെല്ലാം മാറ്റംവരുത്തുന്നതിനാകാം ആര്‍.സി.ബിയുടെ ഈ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: IPL 2020 RCB delete Twitter, Instagram photos, leave Virat Kohli confused