ന്യൂഡല്‍ഹി: ആദ്യമായി ഒരു വിവാഹ അഭ്യര്‍ത്ഥനയ്ക്ക് സാക്ഷിയാകേണ്ടി വന്നതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പെയ്‌സ്. ഡേവിസ് കപ്പ് മത്സരത്തിനുള്ള തയ്യാറെടുപ്പിനിടെയാണ് പെയ്‌സ് ആ സുന്ദരനിമിഷത്തിന് സാക്ഷിയായത്.
ഡേവിസ് കപ്പ് താരങ്ങള്‍ക്ക് ഒരുക്കിയ വിരുന്നിനിടെ ഇന്ത്യന്‍ താരം സകേത് മയ്‌നേനി കാമുകി ശ്രീലക്ഷ്മി അനുമോളിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഒരു കാലില്‍ മുട്ടുകുത്തി നിന്ന് ഒരു റോസാപ്പൂ നീട്ടി പതിവ് സ്റ്റൈലിലായിരുന്നു സകേതിന്റെ പ്രൊപ്പോസല്‍.
1st Marriage Proposal I have witnessed @DavisCup Congrats 2 d cute couple @sri0112 @SakethMyneni #loveall 👰🏻❤️👦🏽💍 pic.twitter.com/o35HNtFxsd
— Leander Paes (@Leander) September 14, 2016
ഒട്ടും സമയം കളയാതെ ശ്രീലക്ഷ്മി സമ്മതം മൂളി. ഇതോടെ ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന്‍ ഒരു കേക്ക് സംഘടിപ്പിച്ച് സകേതിന്റെ പ്രണയസാഫല്യത്തിന്റെ മാധുര്യം കൂട്ടി.
വിശാഖപട്ടണം സ്വദേശിയായ ഇരുപത്തെട്ടുകാരനായ സകേത് കഴിഞ്ഞ യു.എസ് ഓപ്പണില്‍ മത്സരിച്ചിരുന്നു. യു.പി.എസ്.സി പരീക്ഷക്കായുള്ള പരിശീലനത്തിലാണ് ശ്രീലക്ഷ്മി.
And .@SakethMyneni and Srilakshmi seal her accepting his marriage proposal during .@DavisCup dinner .@HTSportsNews pic.twitter.com/KGOY7UYAZN
— Sukhwant Basra (@SukhwantBasra) September 14, 2016