മുംബൈ: കോവിഡ്-19 ഉയര്‍ത്തിയ പ്രതിസന്ധിക്കു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഓരോരുത്തരായി മുടങ്ങിപ്പോയ തങ്ങളുടെ പരിശീലന പരിപാടികള്‍ പുനഃരാരംഭിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായ പേസര്‍ ഇഷാന്ത് ശര്‍മയും പരിശീലനത്തിനിറങ്ങി.
പരിശീലനത്തിന്റെ ചിത്രവും വീഡിയോയും താര തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വാം അപ്പ് ഡ്രില്ലാണ് താരം നടത്തിയത്.
97 ടെസ്റ്റുകളില്‍ നിന്ന് ഇന്ത്യയ്ക്കായി 297 വിക്കറ്റുകള്‍ വീഴ്ത്തിയ 31-കാരനായ ഇഷാന്ത് ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കുമൊപ്പം ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പ്രധാന താരമാണ്. ഇഷാന്തിനെ കഴിഞ്ഞ മാസം ബി.സി.സി.ഐ അര്‍ജുന പുരസ്‌കാരത്തിന് നാമനനിര്‍ദേശം ചെയ്തിരുന്നു.
Content Highlights: Ishant Sharma resumes outdoor training after three months