ലണ്ടന്‍: ഓവലില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ചായിരുന്നു. 

ഇക്കഴിഞ്ഞ തിങ്കളാഴ്ച അന്തരിച്ച ക്രിക്കറ്റ് പരിശീലകന്‍ വാസു പരഞ്ജ്‌പെയോടുള്ള ആദരസൂചകമായാണ് താരങ്ങള്‍ കറുത്ത ആം ബാന്‍ഡണിഞ്ഞ് കളത്തിലിറങ്ങിയത്. 

ട്വിറ്ററിലൂടെ ബിസിസിഐ അറിയിച്ചതാണ് ഇക്കാര്യം.

കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെക്കാലം മുംബൈ ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു വാസു പരാഞ്ജ്പെ.

സുനില്‍ ഗാവസ്‌കര്‍, ദിലീപ് വെങ്സാര്‍ക്കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ തുടങ്ങിയ ക്രിക്കറ്റര്‍മാരുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച വാസു പരാഞ്ജ്പെ 1956 മുതല്‍ '70 വരെ അഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു. മുംബൈ, ബറോഡ ടീമുകള്‍ക്കായാണ് കളിച്ചത്. ഇക്കാലത്ത് ഈ രണ്ടു ടീമുകളും ചേര്‍ന്ന് 12 തവണ രഞ്ജി കിരീടം നേടി.

രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, യുവരാജ് സിങ് തുടങ്ങിയ കളിക്കാരുടെ വളര്‍ച്ചയിലും വലിയ സ്വാധീനം ചെലുത്തി. മുന്‍ ഇന്ത്യന്‍ താരം ജതിന്‍ പരാഞ്ജ്പെ മകനാണ്. രണ്ട് പെണ്‍മക്കളുമുണ്ട്.

Content Highlights: India wear black armbands to honour renowned coach Vasu Paranjape