ക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഒരു വലിയ നാഴികക്കല്ലാണ് ഇന്ത്യയുടെ ക്യാപ്റ്റൻ വിരാട് കോലി പിന്നിട്ടത്. 50 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ എന്ന ബഹുമതി. 49 ടെസ്റ്റിൽ ഇന്ത്യയെ നയിച്ച സൗരവ് ഗാംഗുലിയുടെ റെക്കോഡാണ് കോലി മറികടന്നത്. ഇനി എം.എസ്. ധോനി മാത്രമാണ് കോലിക്ക് മുൻപിലുള്ളത്.  ഉജ്വലമായൊരു സെഞ്ചുറി കൊണ്ടു തന്നെ കോലി ഈ ചരിത്രനേട്ടം ആഘോഷിച്ചത്.

എന്നാൽ, ഇപ്പോൾ ട്വിറ്ററിൽ ചർച്ച കോലിയുടെ ഈ നേട്ടവും ആഘോഷവുമല്ല. ചരിത്രനേട്ടം കൈവരിച്ച ക്യാപ്റ്റനെ അഭിനന്ദിച്ചുകൊണ്ട് യൂസ്​വേന്ദ്ര ചാഹലിട്ട ട്വീറ്റാണ്. കൺഗ്രാറ്റ്സ് ഭയ്യ, എന്നേക്കാൾ 50 ടെസ്റ്റ് മാത്രം കൂടുതൽ. എന്നായിരുന്നു ചാഹലിന്റെ ട്വീറ്റ്.

ഈ ട്വീറ്റ് ചിരി പടർത്താൻ കാരണം മറ്റൊന്നുമല്ല. 50 ഏകദിനവും 31 ട്വന്റി20യും കളിച്ചിട്ടുള്ള ഇരുപത്തിയൊൻപതുകാരനായ ചാഹലിന് ഇതുവരെ ഇന്ത്യയ്ക്കുവേണ്ടി വെള്ളക്കുപ്പായത്തിൽ ടെസ്റ്റ് കളിക്കാൻ കഴിഞ്ഞിട്ടില്ല.

യൂസി ഓൺ ഫയർ എന്നും ഭാവി കമന്റേറ്റർ എന്നും വൈകാതെ വെള്ള ജെഴ്സിയിൽ കാണട്ടെയെന്നുമൊക്കെയാണ് കമന്റുകൾ.

എൺപതു ടെസ്റ്റാണ് കോലി ഇന്ത്യയ്ക്കായി കളിച്ചത്.

Content Highlights: India vs South Africa, Yuzvendra Chahal, Virat Kohli