പോച്ചെഫ്ട്രൂം (ദക്ഷിണാഫ്രിക്ക): ഇന്ത്യക്കെതിരായ അണ്ടര്‍-19 ലോകകപ്പ് സെമിഫൈനലിനിടെ പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാരുടെ മണ്ടത്തരം. റണ്‍ഔട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ക്രീസിലുണ്ടായിരുന്ന രണ്ട് ബാറ്റ്‌സ്മാന്‍മാരും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടുകയായികുന്നു. പാക് ഇന്നിങ്‌സിലെ 30-ാം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം.

ആ സമയത്ത് പാകിസ്താന്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയിലായിരുന്നു. സ്പിന്നര്‍ ബിഷ്‌നോയിയുടെ പന്ത് മുട്ടിയിട്ട് ഖാസിം അക്രം സിംഗിളെടുക്കാന്‍ ഓടി. എന്നാല്‍ അപകടം മണത്ത ഖാസിം തിരിച്ചോടാന്‍ ശ്രമിച്ചെങ്കിലും തീരുമാനം മാറ്റി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടുകയായിരുന്നു. അതേസമയം മറുവശത്ത് നിന്ന് ഓടിത്തുടങ്ങിയ റൊഹൈല്‍ നസീറും തിരിച്ചോടി. ഇതോടെ രണ്ടുപേരും നോണ്‍ സ്‌ട്രൈക്ക്‌ഴ്‌സ് എന്‍ഡിലെത്തി. 

Read More: പാനിപുരിയും റൊട്ടിയും വിറ്റു നടന്നവന്‍ സെഞ്ചുറി നേടിയപ്പോള്‍;ഒരു ഫീല്‍ ഗുഡ് സിനിമ പോലെ യശ്വസി

ഈ അവസരം മുതലെടുത്ത് അങ്കലോക്കര്‍ പന്ത് വിക്കറ്റ് കീപ്പര്‍ ജുറെലിന് എറിഞ്ഞുകൊടുത്തിരുന്നു. ഒട്ടും സമയം പാഴാക്കാതെ ജുറെല്‍ ബെയ്ല്‍സ് ഇളക്കി. 15 പന്തില്‍ ഒമ്പത് റണ്‍സെടുത്ത ഖാസിം പുറത്തായി. ആ സമയത്ത് റൊഹൈല്‍ 68 പന്തില്‍ 41 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു. പാക് ക്യാപ്റ്റനായ റൊഹൈല്‍ പിന്നീട് 102 പന്തില്‍ 62 റണ്‍സെടുത്താണ് പുറത്തായത്. 

പാക് ബാറ്റ്‌സ്മാന്‍മാരുടെ ഈ മണ്ടത്തരം നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടിക്കാട്ടി. ഒട്ടും പക്വതയില്ലാത്ത രീതിയിലാണോ ലോകകപ്പില്‍ കളിക്കുന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യം. റണ്‍ഔട്ട് ഒരു കലയാണെങ്കില്‍ പാകിസ്താന്‍ പാബ്ലോ പിക്കാസോ ആണെന്നായിരുന്നു മറ്റൊരു ആരാധകന്റെ പരിഹാസം. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മഹാരാഷ്ട്ര പോലീസും ഈ റണ്‍ഔട്ടിനെ ട്രോളിയിട്ടുണ്ട്. എല്ലാത്തിലും വലുത് സ്വന്തം സുരക്ഷയാണെന്നായിരുന്നു ഈ റണ്‍ഔട്ട് ചിത്രത്തോടൊപ്പം മഹാരാഷ്ട്ര പോലീസിന്റെ ട്വീറ്റ്.

വീഡിയോ കാണാം

Content Highlights: India vs Pakistan U 19 World Cup Semi Final Run Out