പുണെ: യഥേഷ്ടം സിക്‌സറുകള്‍ പിറന്ന ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പര റെക്കോഡ് ബുക്കില്‍. 

നാലോ അതില്‍ കുറവോ മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്ന പരമ്പര എന്ന നിലയിലാണ് ഈ പരമ്പര റെക്കോഡ് ബുക്കില്‍ ഇടംനേടിയത്. 

ഞായറാഴ്ച ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ പരമ്പരയിലാകെ പിറന്ന സിക്‌സറുകളുടെ എണ്ണം 63 ആണ്. 

14 സിക്‌സറുകളുമായി ജോണി ബെയര്‍സ്‌റ്റോയാണ് ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം. 

ഋഷഭ് പന്ത് (11), ബെന്‍ സ്റ്റോക്ക്‌സ് (10), രോഹിത് ശര്‍മ (8) എന്നിവരാണ് പിന്നാലെയുള്ളവര്‍. ഇതില്‍ പന്ത് വെറും രണ്ട് ഇന്നിങ്‌സില്‍ നിന്നാണ് 11 സിക്‌സറുകള്‍ നേടിയത്.

Content Highlights: India vs England most number of sixes in an ODI series