ന്യൂഡല്‍ഹി: പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനത്തിനിടെ എല്ലാവരും ശ്രദ്ധിച്ച താരമാണ് ഇമാമുല്‍ ഹഖ്. ഗ്ലാസ് വെച്ച് കളിക്കുന്ന അപൂര്‍വം കളിക്കാരില്‍ ഒരാളായ ഇമാമുല്‍ പാകിസ്താനായി ഓപ്പണിങ്ങില്‍ ഇറങ്ങി സെഞ്ചുറിയും അടിച്ചു. ഈ സെഞ്ചുറി പാകിസ്താന്റെ പരമ്പര വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.
അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയടിച്ച് ആ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പാക് താരമെന്ന റെക്കോഡും ഇമാമുല്‍ സ്വന്തം പേരില്‍ ചേര്‍ത്തു. ആ ഒരൊറ്റ മത്സരത്തിലൂടെ ഇമാമുല്‍ പാകിസ്താനിലെ താരമാവുകയും ആരാധകര്‍ ഫാന്‍ ക്ലബ്ബ് രൂപീകരിക്കുകയും ചെയ്തു.
പാകിസ്താനി മാധ്യമപ്രവര്‍ത്തകയും പിടിവി സ്‌പോര്‍ട്‌സ് ചാനലിലെ അവതാരകയുമായ ഫസീല സബയും ഇമാമുല്‍ ഹഖിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. എന്നാല്‍ ഇതിന് ഇമാമുല്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. 'ഫസീല ആന്റി, താങ്ക്‌സ്' എന്നായിരുന്നു പാക് താരത്തിന്റെ മറുപടി. തന്നെ ഇത്തരത്തില്‍ ഇമാമുല്‍ അഭിസംബോധന ചെയ്തത് ഫസീലക്ക് വിശ്വസിക്കാനായില്ല. ഇതിന്റെ ഞെട്ടല്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
തുടര്‍ന്ന് നിരവധി പേരാണ് ഈ ട്വീറ്റ് ഏറ്റെടുത്തത്. ചിലര്‍ ഇമാമിന്റെ തമാശയെ പ്രശംസിച്ചപ്പോള്‍ മറ്റു ചിലര്‍ ഫസീലയ്‌ക്കൊപ്പം നിന്നു. അതിന് ശേഷം വീണ്ടും ഫസീല ഒരു ട്വീറ്റിട്ടു. ഈ പരമ്പരയിലെ ഹീറോ ആരെന്ന കാര്യത്തില്‍ സംശയമില്ലെന്നും ആന്റിയുടെ അഭിനന്ദനം അറിയിക്കുന്നുവെന്നുമായിരുന്നു ഫസീലയുടെ ട്വീറ്റ്. ഇമാമുലിനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് ഫസീല ഇങ്ങിനെ എഴുതിയത്.
Century on debut what an achievement Imam ul Haq 👏👏👏 #PAKvSL
— Fazeela Saba (@FazeelaSaba1) 18 October 2017
Thnx fazeela aunty 😂😂
— Imam Ul Haq (@ImamUlHaq12) 20 October 2017
— Fazeela Saba (@FazeelaSaba1) 21 October 2017
Wow aunty ? 🙄🙄🙄🙄
— Heena Alam Jalali (@heenajalali) 21 October 2017
aunti hahahahahhaha😂😂
— HaiDer ChouHan (@Haiderchouhan7) 21 October 2017
Undoubtedly the hero of the series our very own @ImamUlHaq12 congrats from your aunty 😜 pic.twitter.com/0PIpyoufdH
— Fazeela Saba (@FazeelaSaba1) 23 October 2017