ന്യൂഡല്‍ഹി:  ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഹില്ലരി ക്ലിന്റനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് കായിക ലോകത്തെയും ഞെട്ടിച്ചു. എട്ടു വര്‍ഷത്തെ ഡെമോക്രാറ്റിക് ഭരണത്തെ അട്ടിമറിച്ചാണ് ട്രംപ് അമേരിക്കയുടെ അമരെത്തുന്നത്. 

ഇതായിരുന്നില്ല സംഭവിക്കേണ്ടത്, ഇതൊരിക്കിലും സംഭവിക്കാന്‍ പാടില്ല എന്ന് വ്യക്തമാക്കിയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുന്‍ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്ററായ ഫാഫ് ഡു പ്ലെസിസിസ് ട്രംപ് പ്രസിഡന്റായ കാര്യം വിശ്വസിക്കാനാകുന്നില്ല. 

മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരമായ ഇസാ ഗുഹയും ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തില്‍ തൃപ്തയല്ല. ''പ്രതികരിക്കുന്നില്ല'' എന്നാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ട്വീറ്റ്.

ലോക ചെസ്സ് ചാമ്പ്യനായ ഗാരി കാസ്പറോവിന്റെയും ഫ്രഞ്ച് ടെന്നീസ് താരമായ ക്രിസ്റ്റീന മ്‌ളാദെനോവിക്കിന്റെയും പ്രതികരണം ഇങ്ങനെയാണ്..