ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തേക്കാള്‍ ശ്രദ്ധ നേടിയത് പ്രസംഗത്തിനിടെ അദ്ദേഹത്തിന് സംഭവിച്ച ഉച്ഛാരണ പിശകുകളായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും പേരുകള്‍ തെറ്റായി ഉച്ഛരിച്ചതിനു പിന്നാലെ ട്രംപ് ട്രോളന്‍മാര്‍ക്ക് വിരുന്നിനുള്ള വകയൊരുക്കുകയായിരുന്നു.

അഹമ്മദാബാദില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയില്‍ നടന്ന ചടങ്ങില്‍ സച്ചിനെ സൂച്ചിന്‍ എന്നും വിരാട് കോലിയെ വിരോട് കോലീ എന്നുമായിരുന്നു ട്രംപ് പരാമര്‍ശിച്ചത്. ഇതോടെ മുന്‍താരങ്ങളടക്കം നിരവധി പേര്‍ ട്രംപിനെ കളിയാക്കി രംഗത്തെത്തുകയും ചെയ്തു.

ഇപ്പോഴിതാ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കിള്‍ വോണും ട്രംപിനെ ട്രോളിയിരിക്കുകയാണ്. ട്രംപ് പാകിസ്താന്‍ സന്ദര്‍ശിക്കുമ്പോള്‍ പാക് ക്രിക്കറ്റ് താരം ഫഖര്‍ സമാന്റെ പേര് എങ്ങനെ ഉച്ഛരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണെന്ന് വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

how Donald Trump pronounces Fakhar Zaman Says Michael Vaughan

സച്ചിന്റെ പേര് തെറ്റായി ഉച്ഛരിച്ചതിനെയും വോണ്‍ കളിയാക്കിയിട്ടുണ്ട്. നേരത്തെ ഐ.സി.സിയും ട്വിറ്ററിലൂടെ ഇക്കാര്യത്തില്‍ ട്രംപിനെ ട്രോളിയിരുന്നു.

Content Highlights: how Donald Trump pronounces Fakhar Zaman Says Michael Vaughan