ഇന്ദോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അരങ്ങേറ്റമത്സരത്തിലെ ആദ്യ ഓവറില്‍ ഹാട്രിക്കുമായി മധ്യപ്രദേശ് പേസ് ബൗളര്‍ രവി യാദവ്. 

ചൊവ്വാഴ്ച, ഉത്തര്‍പ്രദേശിനെതിരേയാണ് നേട്ടം. രഞ്ജി അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറില്‍ ഹാട്രിക് നേടുന്ന ആദ്യ ക്രിക്കറ്ററാണ് രവി.

മധ്യപ്രദേശ് ആദ്യ ഇന്നിങ്സില്‍ 230 റണ്‍സെടുത്തിരുന്നു. ഉത്തര്‍പ്രദേശ് ഇന്നിങ്സിലെ ഏഴാം ഓവറിലായിരുന്നു ഇടംകൈയന്‍ പേസറായ രവിയുടെ പ്രകടനം. മൂന്നാം പന്തില്‍ ആര്യന്‍ ജുയാലിനെ (13) കീപ്പറുടെ കൈയിലെത്തിച്ചു. നാലാം പന്തില്‍ അങ്കിത് രജപുതിനെയും (0) അഞ്ചാം പന്തില്‍ സമീര്‍ റിസ്വിയെയും (0) ക്ലീന്‍ബൗള്‍ ചെയ്തു. ഉത്തര്‍പ്രദേശ് ആദ്യ ഇന്നിങ്സില്‍ 216 റണ്‍സിന് പുറത്തായി. രവി 61 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തു.

Content Highlights: Hat-Trick In First Over On First-Class Debut Ravi Yadav in record books