മുംബൈ: തന്റെ ആൺകുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ.

ആശുപത്രിയിൽ കുഞ്ഞിനെയുമെടുത്ത് നിൽക്കുന്ന ചിത്രമാണ് 'ദൈവത്തിന്റെ അനുഗ്രഹം' എന്ന കുറിപ്പോടെ പാണ്ഡ്യ പങ്കുവെച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹാർദിക് പാണ്ഡ്യയ്ക്കും സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചിനും ആൺകുഞ്ഞ് പിറന്നത്. ഈ വിവരം സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് താരം പങ്കുവെച്ചത്.

കുഞ്ഞിന്റെ വിരലുകൾ ചേർത്തുപിടിച്ച ചിത്രത്തിനൊപ്പമാണ് കുഞ്ഞ് പിറന്ന സന്തോഷം താരം അറിയിച്ചത്. ഇതിനു പിന്നാലെ കുഞ്ഞിനായുള്ള ഡയപ്പേഴ്സുമായി കാറിൽ പോകുന്ന ചിത്രം പാണ്ഡ്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയിരുന്നു.

സെർബിയൻ സ്വദേശിയായ നടാഷ സ്റ്റാൻകോവിച്ച് ബോളിവുഡ് സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. സിനിമകളിലെ നൃത്ത രംഗങ്ങളിലൂടെ കയ്യടി നേടിയ താരം ബിഗ് ബോസ് എന്ന ടിവി റിയാലിറ്റി ഷോയിലൂടെയാണ് പ്രശസ്തയായത്.

ലോക്ഡൗണിനിടെയായിരുന്നു നടാഷയും ഹാർദികും തമ്മിലുള്ള വിവാഹം.

Content Highlights: Hardik Pandya posts first picture with his newborn