ക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പരയില്‍ ഒന്നിച്ച് ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുകയാണ് പാണ്ഡ്യ സഹോദരന്മാരായ ഹര്‍ദിക്കും ക്രുണാലും. ഇതിന് മുന്നോടിയായുള്ള പരിശീലനത്തിലാണ് ഇരുവരും.

കഴിഞ്ഞ ദിവസം തന്റെ ബാറ്റിങ് പരിശീലനത്തിന്റെ ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു ഹര്‍ദിക്. ക്രുണാലാണ് ബൗളര്‍. സഹോദരനെ കണക്കിന് അടിച്ചുപരത്തുകയാണ് പാണ്ഡ്യ വേഴ്‌സസ് പാണ്ഡ്യ എന്നു പേരിട്ട വീഡിയോയില്‍ ഹര്‍ദിക്. ഇടയ്ക്ക് എം.എസ്. ധോനിയുടെ ട്രേഡ് മാര്‍ക്ക് ഹെലികോപ്റ്റര്‍ ഷോട്ടിനും ശ്രമിക്കുന്നുണ്ട്. ഇതില്‍ ഒരു സ്‌ട്രെയ്റ്റ് ഡ്രൈവ് കഷ്ടിച്ചാണ് ക്രുണാലിന്റെ തലയില്‍ ഇടിക്കാതെ പോയത്.

ഈ റൗണ്ട് ഞാന്‍ ജയിച്ചു ബിഗ് ബ്രോ ക്രുണാല്‍. സോറി. ഞാന്‍ നിന്റെ തല തെറിപ്പിക്കേണ്ടതായിരുന്നു എന്നൊരു കുറിപ്പും ഇട്ടിട്ടുണ്ട് ഹര്‍ദിക് വീഡിയോയ്ക്ക്.

ഈ കുത്തിന് മറ്റൊരു വീഡിയോയായിരുന്നു ക്രുണാലിന്റെ മറുപടി. തന്റെ ബോളില്‍ ഹര്‍ദിക് സ്‌ട്രെയ്റ്റ് ഡ്രൈവിന് ശ്രമിച്ച ഹര്‍ദിക് ബീറ്റണാകുന്നതിന്റെ വീഡിയോയാണിത്. ഹഹഹ, നീ എന്തുകൊണ്ട് ഈ വീഡിയോ അപ്‌ലോഡ് ചെയ്തില്ല എന്നായിരുന്നു ഇതിന്റെ കുറിപ്പ്.

ഇന്ത്യ മൂന്ന് ടി20യും മൂന്ന് ടെസ്റ്റുമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കുന്നത്. സെപ്റ്റംബര്‍ 15ന് ധര്‍മശാലയിലാണ് ആദ്യ ടി20.

Content Highlights: Hardik Pandya Pokes Fun At Brother Krunal Pandya In Practice Session South Africa T20 Series