സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ പരമ്പരയിലെ താരമായത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. എന്നാല്‍ തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ് സീരീസ് ട്രോഫി ഇന്ത്യയുടെ പുതിയ പേസ് സെന്‍സേഷന്‍ ടി. നടരാജന് സമ്മാനിച്ച് ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റിയിരിക്കുകയാണ് പാണ്ഡ്യ.

അരങ്ങേറ്റ പരമ്പരയില്‍ തന്നെ ആറു വിക്കറ്റുകളുമായി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച നടരാജന് മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരം ലഭിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അതിനായി തിരഞ്ഞെടുക്കപ്പെട്ടത് പാണ്ഡ്യയായിരുന്നു.

Hardik Pandya gives away his Man of the Series trophy to T Natarajan

ട്വിറ്ററിലൂടെ നടരാജനെ അഭിനന്ദിച്ച പാണ്ഡ്യ, മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരത്തിന് അര്‍ഹന്‍ അദ്ദേഹമാണെന്നും കൂട്ടിച്ചേര്‍ത്തു. പാണ്ഡ്യയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: Hardik Pandya gives away his Man of the Series trophy to T Natarajan