മുംബൈ: പ്രതിശ്രുത വധു നടാഷ സ്റ്റാന്‍കോവിക്കിനൊപ്പം ഹോളി ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ആരാധകര്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയിലാണ് ഹാര്‍ദിക് ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ചത്. 

സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യക്കും ഭാര്യയ്ക്കും അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രവും ഹാര്‍ദിക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്ക് താഴെ ഹാര്‍ദികിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരുടെ കമന്റ് കാണാം. 

പരിക്കിനെ തുടര്‍ന്ന് അഞ്ചു മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ കളിക്കാനൊരുങ്ങുകയാണ് ഹാര്‍ദിക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക് ഇടം നേടിയിട്ടുണ്ട്. ഈ അടുത്തുനടന്ന ഡിവൈ പാട്ടീല്‍ ട്വന്റി20 കപ്പില്‍ ഹാര്‍ദിക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഒരു മത്സരത്തില്‍ 55 പന്തില്‍ നിന്ന് താരം അടിച്ചെടുത്തത് 158 റണ്‍സാണ്.

ബെംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20യിലാണ് ഇരുപത്തിയാറുകാരനായ ഓള്‍റൗണ്ടര്‍ അവസാനം ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്. അതിനുശേഷം പരിക്കിനെ തുടര്‍ന്ന് ലണ്ടനില്‍ ശസ്ത്രക്രികയ്ക്ക് വിധേയനായിരുന്നു. ഇതിനിടയില്‍ ബംഗ്ലാദേശിനേതിരെ നടന്ന ടെസ്റ്റ് പരമ്പരയും ന്യൂസീലന്‍ഡ് പര്യടനവും ഹാര്‍ദികിന് നഷ്ടപ്പെട്ടു.

Content Highlights: Hardik Pandya Celebrates Holi With Fiancee Natasa Stankovic