മുംബൈ: അച്ഛനായതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ആസ്വദിച്ച് നിറവേറ്റുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. കഴിഞ്ഞ ദിവസമാണ് ഹാർദികിനും ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനും കുഞ്ഞു പിറന്നത്. ഇതിന് പിന്നാലെ കുഞ്ഞിന് ആവശ്യമുള്ള സാധനങ്ങൾ വീട്ടിലെത്തിക്കുകയാണ് അച്ഛൻ ഹാർദിക്.

കുഞ്ഞിന് ഡയപ്പറും വാങ്ങിവരുന്ന ചിത്രം ഹാർദിക് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇൻസ്റ്റ സ്റ്റോറി ആയി നൽകിയ ചിത്രത്തിൽ കാർ ഓടിക്കുകയാണ് ഇന്ത്യൻ താരം. പിന്നിലെ സീറ്റിൽ ഡയപ്പറും കാണാം. കഴിഞ്ഞ ദിവസം മകൻ ജനിച്ച സന്തോഷവും ഹാർദിക് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഒപ്പം കുഞ്ഞിന്റെ ചിത്രവും പോസ്റ്റ് ചെയ്തു.

സെർബിയൻ നടിയും മോഡലുമായ നടാഷയുമായുള്ള പ്രണയം കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് ഹാർദിക് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ നടാഷ ഗർഭിണിയാണെന്ന സന്തോഷവും ഇന്ത്യൻ താരം പങ്കുവെച്ചു. ഒപ്പം ഗർഭിണിയായ നടാഷയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും ഹാർദിക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.

Content Highlights: Hardik Pandya Begins Fathers Duties