മുംബൈ: പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് വന്‍സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ ദിവസം താന്‍ പ്രണയത്തിലാണെന്ന് ഹാര്‍ദിക് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു. സെര്‍ബിയന്‍ നടി നടാഷ സ്റ്റാന്‍കോവിച്ചാണ് ഹാര്‍ദികിന്റെ ഹൃദയത്തിലിടം നേടിയ സുന്ദരി. നടാഷയുടെ കൈപിടിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഹാര്‍ദിക് 'എന്റെ വെടിക്കെട്ടോടെ പുതുവര്‍ഷം ആരംഭിക്കുന്നു' എന്ന് ഈ ചിത്രത്തിന് അടിക്കുറിപ്പും നല്‍കിയിരുന്നു. തുടര്‍ന്ന് ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും ഹാര്‍ദിക്-നടാഷ ജോഡിക്ക് ആശംസ നേര്‍ന്നു.

ഇതിന് പിന്നാലെ തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹാര്‍ദിക്. പുതുവത്സര ദിനത്തില്‍ ദുബായിയിലെ കടലില്‍വെച്ചായിരുന്നു വിവാഹനിശ്ചയം. അലങ്കരിച്ച ബോട്ടില്‍ ഇരുവരും കടലിലൂടെ യാത്ര ചെയ്യുന്ന പ്രണയാര്‍ദ്രമായ രംഗമാണ് ഹാര്‍ദിക് പങ്കുവെച്ച വീഡിയോയിലുള്ളത്. 'ഞാന്‍ നിന്റേയും നീ എന്റേയും പ്രാണനാണ്' എന്നും ഹാര്‍ദിക് വീഡിയോക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഇരുവരുടേയും അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇരുവരും പ്രണയത്തിലാണ്. 27 വയസ്സുള്ള നടാഷ 2012-ല്‍ മുംബൈയില്‍ എത്തിയതാണ്. സത്യഗ്രഹയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം. പിന്നീട് മോഡലായും തിളങ്ങി.

26-കാരനായ ഹാര്‍ദിക് പരിക്കുമൂലം മാസങ്ങളായി ടീമിന് പുറത്താണ്. ലണ്ടനില്‍ ഒക്ടോബറില്‍ ശസ്ത്രക്രിയയ്ക്കും വിധേയനായി. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ഒടുവില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. ബംഗ്ലാദേശിനും വെസ്റ്റിന്‍ഡീസിനും എതിരായ പരമ്പരകള്‍ നഷ്ടമായി. ശ്രീലങ്കയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരായ പരമ്പരകളും കളിക്കാനാവില്ല. എന്നാല്‍, ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Starting the year with my firework ❣️

A post shared by Hardik Pandya (@hardikpandya93) on

 
 
 
 
 
 
 
 
 
 
 
 
 

Mai tera, Tu meri jaane, saara Hindustan. 👫💍 01.01.2020 ❤️ #engaged

A post shared by Hardik Pandya (@hardikpandya93) on

 
 
 
 
 
 
 
 
 
 
 
 
 

Forever yes 🥰💍❤️ @hardikpandya93

A post shared by 🎀Nataša Stanković🎀 (@natasastankovic__) on

 

Content Highlights: Hardik Pandya Announces Engagement To Natasa Stankov