മുംബൈ: അച്ഛനാകാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക്ക് പാണ്ഡ്യ. തനിക്കും കാമുകിയും സെര്‍ബിയന്‍ സ്വദേശിയും ബോളിവുഡ് നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചിനും കുഞ്ഞ് പിറക്കാന്‍ പോകുന്നതായി ഹാര്‍ദിക് തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.

'നടാഷയും ഞാനും ഒന്നിച്ചുള്ള യാത്ര മഹത്തരമായിരുന്നു. ഇപ്പോള്‍ അത് കൂടുതല്‍ മനോഹരമാകാന്‍ പോകുന്നു. വൈകാതെ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ വരാന്‍ പോകുന്നതിന്റെ ആഹ്ലാദത്തിലാണ് ഞങ്ങള്‍. ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ ഞങ്ങള്‍ ഏറെ ത്രില്ലിലാണ്. നിങ്ങളുടെ ആശംസകളും അനുഗ്രഹങ്ങളുമുണ്ടാകണം', നടാഷയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം പാണ്ഡ്യ കുറിച്ചു.

Hardik Pandya and Natasa Stankovic announce pregnancy, her ex-boyfriend Sends Wishes

ഈ പുതുവര്‍ഷത്തിനു പിന്നാലെ ഇരുവരും തങ്ങളുടെ പ്രണയം തുറന്നുപറയുകയായിരുന്നു. പിന്നാലെ വിവാഹനിശ്ചയം കഴിഞ്ഞതായും വ്യക്തമാക്കിയിരുന്നു. നടാഷയുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് പാണ്ഡ്യ അന്ന് ആ വാര്‍ത്ത അറിയിച്ചത്. ഇത്തവണത്തെ ലോക്ഡൗണിനിടെ ഇരുവരും ലളിതമായ ചടങ്ങില്‍ വിവാഹിതരായെന്നാണ് റിപ്പോര്‍ട്ടുകള്‍.

Hardik Pandya and Natasa Stankovic announce pregnancy, her ex-boyfriend Sends Wishes

നടാഷയും തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഈ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. ചിത്രം പങ്കുവച്ചതിനു പിന്നാലെ ഇരുവര്‍ക്കും ആശംസകളറിയിച്ച് നടാഷയുടെ മുന്‍ കാമുകൻ അലൈയ് ഗോണിയും രംഗത്തെത്തി. ഇരുവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു ഗോണിയുടെ കമന്റ്. 

Content Highlights: Hardik Pandya and Natasa Stankovic announce pregnancy, her ex-boyfriend Sends Wishes