ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു. 'ഇന്ദിരാനഗറിലെ ഗുണ്ട' എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് ഗുര്‍പ്രീത് ചിത്രം പങ്കുവെച്ചത്.

'എനിക്ക് സുഹൃത്തുക്കളുണ്ട്. അതുപോലെ ഇന്ദിരാനഗറില്‍ നിന്നുമുള്ള അപകടകാരികളായ സുഹൃത്തുക്കളുമുണ്ട്' എന്നതാണ് ചിത്രത്തിന്റെ തലക്കെട്ട്. 

ഈയിടെ രാഹുല്‍ ദ്രാവിഡ് ഒരു പരസ്യത്തില്‍ ക്ഷുഭിതനായി അഭിനയിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഗുര്‍പ്രീത് ചിത്രത്തിന് ഇത്തരത്തിലൊരു തലക്കെട്ട് നല്‍കിയത്. പരസ്യത്തില്‍ ഇന്ദിരാനഗറിലെ ഗുണ്ടയാണ് ഞാന്‍ എന്ന് ദ്രാവിഡ് പറയുന്നുണ്ട്. ചുരുങ്ങിയ നിമിഷം കൊണ്ട് ഇത് വൈറലാകുകയും ചെയ്തു. 

എപ്പോഴും ശാന്തനായി മാത്രം കാണുന്ന ദ്രാവിഡിന്റെ മറ്റൊരു മുഖമാണ് പരസ്യത്തിലൂടെ കണ്ടത്. ദ്രാവിഡും ഗുര്‍പ്രീതും തമ്മില്‍ മികച്ച സുഹൃത്ബന്ധമാണുള്ളത്. ഗുര്‍പ്രീതിന്റെ ഏറ്റവും പ്രിയപ്പെട്ട താരമാണ് രാഹുല്‍ ദ്രാവിഡ്. അദ്ദേഹം ഗുരുതുല്യനായാണ് ദ്രാവിഡിനെ കണക്കാക്കുന്നത്.

Content Highlights: Gurpreet Singh Sandhu shares a picture with Rahul Dravid