മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ഇന്ത്യന്‍ ആചാരമനുസരിച്ച് വിവാഹ നിശ്ചയം. തമിഴ് വംശജയായ വിനി രാമനാണ് മാക്‌സ്‌വെല്ലിന്റെ പ്രതിശ്രുത വധു. ഇന്ത്യന്‍ ആചാരമനുസരിച്ചുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ വിനി തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

തമിഴ്നാട്ടില്‍ വേരുകളുള്ള വിനി ജനിച്ചതും വളര്‍ന്നതും ഓസ്ട്രേലിയയിലാണ്. വിവാഹിതരാകാന്‍ പോകുന്ന കാര്യം ഇരുവരും നേരത്തെ തന്നെ അറിയിച്ചിരുന്നു. മെല്‍ബണിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. ഇരുവരുടെയും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിന് ഉണ്ടായിരുന്നത്.

Glenn Maxwell's fiance posts pictures from their Indian style engagement

രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും ഡേറ്റിങ്ങിലായിരുന്നു. വിനിയോടൊപ്പമുള്ള ചിത്രത്തോടൊപ്പം വിവാഹ വാര്‍ത്ത മാക്സ്വെല്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചിരുന്നു. മാക്സ്വെല്‍ അണിയിച്ച മോതിരം കാണിച്ചാണ് വിനി സെല്‍ഫിയില്‍ പോസ് ചെയ്തിരുന്നത്. ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയാണ് വിനി.

Vini Raman and Glenn Maxwell

Content Highlights: Glenn Maxwell's fiance posts pictures from their Indian style engagement