മൊഹാലി: ഇന്ത്യയുടെ വെറ്ററന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിനും ബോളിവുഡ് താരം ഗീത ബസ്രയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ശനിയാഴ്ച്ചയാണ് ഹര്‍ഭജന്റെ ഭാര്യ ഗീത ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ സന്തോഷ വാര്‍ത്ത ട്വിറ്ററിലൂടെ ഹര്‍ഭജന്‍ ആരാധകരുമായി പങ്കുവെച്ചു. 

'ഞങ്ങള്‍ക്ക് ചേര്‍ത്തുപിടിച്ച് നടക്കാന്‍ ഒരു കുഞ്ഞു കൈ കൂടി. മനോഹരമായ സമ്മാനം. ഞങ്ങളുടെ ഹൃദയം നിറയുന്നു, ഞങ്ങളുടെ ജീവിതം പൂര്‍ണമായി.' ഹര്‍ഭജന്‍ ട്വീറ്റില്‍ പറയുന്നു,

2016 ജൂലായിലാണ് ഹര്‍ഭജന്‍-ഗീത ദമ്പതികള്‍ക്ക് ആദ്യ കുഞ്ഞ് പിറന്നത്. ഇപ്പോള്‍ അഞ്ചു വയസ്സുള്ള മകളുടെ പേര് ഹിനായ എന്നാണ്. പഞ്ചാബിലെ ജലന്ധറില്‍ നടന്ന ചടങ്ങില്‍ 2015 ഒക്ടോബര്‍ 29-നാണ് ഇരുവരും വിവാഹിതരായത്.

Content Highlights: Geeta Basra Harbhajan Singh welcome second child blessed with a baby boy