ന്യൂഡല്‍ഹി:  ട്വിറ്ററില്‍ വാക് പോരുമായി ഇന്ത്യയുടെ മുന്‍താരങ്ങളായ വസീം ജാഫറും സഹീര്‍ ഖാനും. ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ മൂന്നു തവണയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടോസ് വിജയിച്ചത് ചൂണ്ടിക്കാട്ടി സഹീര്‍ ഖാന്‍ ചെയ്ത ട്വീറ്റാണ് ഈ വാക്‌പോരിന് തുടക്കമിട്ടത്.

'കഴിഞ്ഞ പരമ്പരയില്‍ മൂന്നില്‍ മൂന്നു ടോസും ഇന്ത്യ നേടി എന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല. കറന്‍സിയില്‍ ഉള്ളതുപോലെ രഹസ്യ ചിപ്പ് ടോസ് ഇടുന്ന നാണയത്തിലും ഉണ്ടോ? ഞാന്‍ തമാശ പറഞ്ഞതാണ്. ഇതുപോലെ ക്രിക്കറ്റില്‍ അപൂര്‍വ്വമായി സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറയാമോ?', ഇതായിരുന്നു സഹീര്‍ ഖാന്റെ ട്വീറ്റ്. 

ബൗളറായ സഹീര്‍ ഖാനേക്കാള്‍ മികച്ച ബൗളിങ് പ്രകടനം നടത്തിയ മത്സരത്തിന്റെ സ്‌കോര്‍ കാര്‍ഡ് ട്വീറ്റ് ചെയ്താണ് ബാറ്ററായ വസീം ജാഫര്‍ ഇതിന് മറുപടി നല്‍കിയത്. എന്നാല്‍ ഇതിന് അതിലും രസകരമായ മറുപടി നല്‍കുകയായിരുന്നു സഹീര്‍. 

ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ടിന്നിങ്‌സിലും വസീം ജാഫറിനേക്കാള്‍ സഹീര്‍ ഖാന്‍ മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിന്റെ സ്‌കോര്‍ കാര്‍ഡ് ആണ് സഹീര്‍ ട്വീറ്റ് ചെയ്തത്. 2002-ല്‍ കിങ്‌സ്റ്റണില്‍ നടന്ന ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ സ്‌കോര്‍ കാര്‍ഡ് ആയിരുന്നു ഇത്.

Content Highlights:  Former India teammates Zaheer Khan, Wasim Jaffer indulge in epic banter on Twitter