ബാറ്റ് കൊണ്ടുളള കണിശതയില്ല കാല് കൊണ്ട്. എന്നിട്ടും കൈയടി നേടുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ക്വാറന്റീനിൽ കഴിയുകയാണ് ഇന്ത്യൻ നായകൻ. അതിനിടെ ഒപ്പിച്ച ഒരു വിരുത് ഇപ്പോൾ വമ്പൻ ഹിറ്റാണ്. പരിശീലനത്തിനിടെ ഫുട്ബോൾ കളിക്കുമ്പോൾ താനെടുത്ത ഒരു ഷോട്ടിന്റെ വീഡിയോ കോലി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പെനാൽറ്റി ബോക്സിന്റെ തൊട്ടരികിൽ നിന്ന് കോലിയെടുത്ത കിക്ക് ഗോളിയില്ലാ പോസ്റ്റിന്റെ ബാറിൽ ഇടിച്ചുമടങ്ങുകയാണ്. ഗംഭീരകിക്ക് ലക്ഷ്യംകാണാതെ പോയതിന്റെ നിരാശ മുഖംപൊത്തി തീർക്കുന്നുമുണ്ട് കോലി. പിന്നെ ഇതിനൊരു പേരുമിട്ടു. ആക്സിഡന്റൽ ക്രോസ്ബാർ ചാലഞ്ച്.

ചാലഞ്ച് ഏതായാലും വെറുതെയായില്ല. നിറയെ കൈയടിയാണ് വീഡിയോയ്ക്ക്. എന്തൊരു ശ്രമം എന്നാണ് ഐ.എസ്.എല്‍ ടീം എഫ്.സി. ഗോവയുടെ പ്രതികരണം.  എഫ്.സി. ഗോവയുടെ സഹഉടമ കൂടിയാണ് കോലി. അഭിനന്ദനവുമായി വന്നവരിൽ ഇന്ത്യയുടെ ചൈനാമാൻ ബൗളർ കുൽദീപ് യാദവുമുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Virat Kohli (@virat.kohli)

Content Highlights: FC Goa Praises Skipper Virat Kohlis  Accidental Crossbar Challenge