ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയും തമ്മിലുണ്ടായിരുന്ന അടുപ്പം ഏറെ പ്രസിദ്ധമാണ്. കളത്തിനകത്തായാലും പുറത്തായാലും നല്ല സൗഹൃദം തന്നെയാണ് ഇരുവരും കാത്തുസൂക്ഷിച്ചിരുന്നത്.

ഇപ്പോഴിതാ ഇരുവരുടെയും ആരാധകരെ ഏറെ രസിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 1968-ല്‍ പുറത്തിറങ്ങിയ 'പഡോസന്‍' എന്ന ചിത്രത്തിലെ 'മേരേ സാംനെ വാലി ഖിഡ്കി മേം' എന്ന ഗാനരംഗത്തില്‍ ധോനിയേയും കോലിയേയും എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നതാണ് ഈ വീഡിയോ.

ഫെയ്‌സ് ആപ്പ് ഉപയോഗിച്ച് ഇന്ത്യന്‍ ടീമിന്റെ കടുത്ത ആരാധകനായ വിനയ് എന്നയാളാണ് ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ഗാനരംഗത്തില്‍ കിഷോര്‍ കുമാറിന്റെ സ്ഥാനത്ത് ധോനിയേയും സുനില്‍ ദത്തായി കോലിയേും എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ് വിനയ്. 

ചിത്രത്തിലെ സൈറാബാനുവിന്റെ സ്ഥാനത്തുള്ളത് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയാണ്. ഈ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Content Highlights: Fan Recreates An Iconic Hindi Song MS Dhoni As Kishore Kumar and Virat Kohli As Sunil Dutt