മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ റസ്റ്റോറന്റ് ബില്‍ താന്‍ നല്‍കിയതായി അവകാശപ്പെട്ട് ആരാധകന്‍ രംഗത്ത്.
നവല്‍ദീപ് സിങ് എന്നയാളാണ് പുതുവര്‍ഷ ദിനത്തില്‍ ഈ അവകാശവാദവുമായി രംഗത്തെത്തിയത്.
മെല്‍ബണിലെ ഒരു റസ്റ്റോറന്റില്‍ താന്‍ ഇരുന്നതിന്റെ നേര്‍ എതിര്‍വശത്തുള്ള മേശയില്‍ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, നവ്ദീപ് സെയ്‌നി എന്നിവര്‍ ഇരിക്കുന്ന വീഡിയോ നവല്‍ദീപ് ട്വീറ്ററില്‍ പങ്കുവെച്ചിരുന്നു.
Bc mere saamne waale table par gill pant sharma saini fuckkkkkk pic.twitter.com/yQUvdu3shF
— Navaldeep Singh (@NavalGeekSingh) January 1, 2021
ഇന്ത്യന്‍ താരങ്ങളെ കണ്ട് റസ്റ്റോറന്റില്‍ തന്നെ കൂടുതല്‍ സമയം ഇരിക്കാന്‍ വേണ്ടി താന്‍ വീണ്ടും ഭക്ഷണം ഓര്‍ഡര്‍ ചെയ്തതായും ഇയാള്‍ പറയുന്നുണ്ട്.
ഇതിനു ശേഷമുള്ള ട്വീറ്റിലാണ് ഒരു ബില്ലിന്റെ ചിത്രം സഹിതം താന്‍ ഇന്ത്യന്‍ താരങ്ങളുടെ റസ്റ്റോറന്റ് ബില്‍ നല്‍കിയതായി ഇയാള്‍ അവകാശപ്പെടുന്നത്.
പക്ഷേ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പോലും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടില്ല.
താന്‍ ബില്‍ അടച്ചെന്ന പറഞ്ഞപ്പോള്‍ രോഹിത് ശര്‍മ പണം തന്ന് അത് വാങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും ഇയാള്‍ പറയുന്നു. ശേഷം ഋഷഭ് പന്ത് തന്നെ കെട്ടിപ്പിടിച്ചുവെന്നും പണം വാങ്ങിയാല്‍ മാത്രമേ തങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അനുവദിക്കൂ എന്ന് പറഞ്ഞുവെന്നും ഇയാള്‍ അവകാശപ്പെടുന്നു. എന്നാല്‍ താന്‍ പണം വാങ്ങാന്‍ കൂട്ടാക്കിയില്ലെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്.
Content Highlights: Fan claims to have paid Team India cricketers restaurant bill