ന്ത്യന്‍ ക്യാപ്റ്റന് വിരാട് കോലിയുടെ പേര് തെറ്റായി എഴുതിയതിനെത്തുടര്‍ന്ന് ട്രോളിയ ആരാധകര്‍ക്ക് ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഡാനില്ല വൈറ്റിന്റെ മറുപടി. ആ ബാറ്റില്‍ കോലിയുടെ പേര് താനല്ലെ എഴുതിയതെന്നും അദ്ദേഹത്തിന് വേണ്ടി ബാറ്റ് ഉണ്ടാക്കികൊടുത്ത ആളാണ് അതെഴുതിയതെന്നുമാണ് ഡാനില്ല ട്വീറ്റ് ചെയ്തത്. നിങ്ങള്‍ ഉറക്കത്തില്‍ നിന്ന് ഉണരേണ്ട സമയമായെന്നും ഡാനില്ല മറുപടി ട്വീറ്റല്‍ പറയുന്നുണ്ട്. 

നിങ്ങളുടെ ക്രഷിനെക്കുറിച്ച് ട്വീറ്റ് ചെയ്യുമ്പോഴുണ്ടാകുന്ന ആവേശത്തില്‍ ഇങ്ങിനെ തെറ്റു പറ്റുമെന്ന ഒരു ട്രോളിനുള്ള മറുപടിയിലാണ് ഡാനില്ല ഇക്കാര്യം വ്യക്തമാക്കിയത്.

വിരാട് കോലിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയാണ് ഡാനില്ല ശ്രദ്ധാകേന്ദ്രമായത്. 2014ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ കോലിയുടെ തകര്‍പ്പന്‍ പ്രകടനം കണ്ടായിരുന്നു ഡാനില്ലയുടെ വിവാഹാഭ്യര്‍ത്ഥന. എന്നാല്‍ വില്‍ യു മാരി മീ എന്ന ട്വീറ്റില്‍ കോലിയുടെ പേര് തെറ്റായി എഴുതിയ ഡാനില്ലയെ എല്ലാവരും ട്രോളിയിരുന്നു. പിന്നീട് ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കാനെത്തിയ കോലിയെ ഡാനില്ലെ നേരിട്ട് കാണുകയും ഇരുവരും ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു.

Read More: 'പേര് പോലും ശരിക്ക് എഴുതാനറിയില്ല; എന്നിട്ടാണോ കോലിയെ വിവാഹം കഴിക്കണമെന്ന് പറയുന്നത്?'

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡാനില്ലെയ്ക്ക് ഒരു ബാറ്റ് സമ്മാനമായി നല്‍കിയതാണ് പുതിയ വാര്‍ത്തയ്ക്കാധാരം. കോലി നല്‍കിയ ബാറ്റിന്റെ ചിത്രം ട്വീറ്റ് ചെയ്ത ഡാനില്ലെ ആകാംക്ഷയോടെ കളിക്കാന്‍ കാത്തിരിക്കുയാണെന്നും ഈ ബാറ്റ് ഉപയോഗിക്കാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നും അതിനു താഴെ കുറിച്ചു. എന്നാല്‍ ആ ബാറ്റില്‍ വിരാട് കോലി എന്നെഴുതിയത് തെറ്റായിട്ടായിരുന്നു. ഇത് ഡാനില്ലെ ശ്രദ്ധിച്ചില്ല. Virat Kohli എന്നതിന് പകരം Virat Kholi എന്നാണ് എഴുതിയത്. രണ്ടാമതും പേര് തെറ്റിച്ചെഴുതിയ ഡാനില്ലെയെ ചിലര്‍ പരിഹസിച്ചപ്പോള്‍ മറ്റ് ചിലര്‍ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു.