ഡബ്ലിന്‍: അയര്‍ലന്‍ഡിലെ വനിതകളുടെ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ മൈതാനത്തിറങ്ങിയ നായയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 

ബ്രെഡി ക്രിക്കറ്റ് ക്ലബ്ബും അയര്‍ലന്‍ഡ് ക്രിക്കറ്റ് ക്ലബ്ബ് സിവില്‍ സര്‍വീസ് നോര്‍ത്തും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് നായ മൈതാനം കീഴടക്കിയത്. 

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലായിരുന്നു സംഭവം. ബാറ്റ്‌സ്മാനെ റണ്ണൗട്ടാക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പറുടെ കൈയില്‍ നിന്നും നഷ്ടപ്പെട്ട പന്ത് മൈതാനത്തേക്കെത്തിയ നായ കടിച്ചെടുത്തു. തുടര്‍ന്ന് വായിലാക്കിയ പന്തുമായി ഓടിയ നായ മൈതാനത്തെ മറ്റ് ഫീല്‍ഡര്‍മാര്‍ക്കൊന്നും പിടികൊടുത്തില്ല. 

ഒടുവില്‍ പിച്ചിലുണ്ടായിരുന്ന ബാറ്റിങ് ടീം അംഗം വിളിച്ചപ്പോള്‍ നായ അടുത്തെത്തി. ഒടുവില്‍ പന്ത് വിട്ടുകൊടുക്കുകയായിരുന്നു.

Content Highlights: Dog runs away with the ball during a womens cricket match in Ireland