ബ്യൂണസ് ഏറീസ്: ഫുട്‌ബോള്‍ കളത്തിനകത്തും പുറത്തും പലപ്പോഴും വിവാദങ്ങളുടെ തോഴനായിരുന്നു അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ.

ഇപ്പോഴിതാ മറഡോണയുടെ വിചിത്ര വെളിപ്പെടുത്തലുകള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുകയാണ്. 13-ാം വയസിലായിരുന്നു താന്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും തന്നെ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നുമാണ് മാറഡോണ വെളിപ്പെടുത്തിയിരിക്കുന്നത്. അര്‍ജന്റീന സ്‌പോര്‍ട്‌സ് ചാനലായ ടി.വൈ.സി ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാറഡോണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഒരിക്കല്‍ നന്നായി മദ്യപിച്ചതിനു പിന്നാലെ തന്നെ വീട്ടില്‍ നിന്നും മൂന്നു ദിവസത്തോളം കാണാതായെന്ന് മാറഡോണ പറഞ്ഞു. അന്യഗ്ര ജീവികള്‍ തട്ടിക്കൊണ്ടു പോയതായിരുന്നു. അത്രയും ദിവസങ്ങളില്‍ അവരുടെ പേടകത്തിലായിരുന്നുവെന്നും ഇതിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനാകില്ലെന്നും മാറഡോണ കൂട്ടിച്ചേര്‍ത്തു.

അതേസമയം തനിക്ക് വിര്‍ജിനിറ്റി നഷ്ടപ്പെട്ടത് 13-ാം വയസിലാണെന്നും മാറഡോണ അഭിമുഖത്തിനിടെ പറഞ്ഞു. തന്നേക്കാള്‍ പ്രായമുള്ള ഒരു സ്ത്രീയുമായിട്ടായിരുന്നു ആദ്യ ലൈംഗിക ബന്ധമെന്നും ആ സമയത്ത് അവര്‍ പത്രം വായിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

Content Highlights: Diego Maradona, Argentina Football, UFO, Virginity