വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ യുസ്‌വേന്ദ്ര ചാഹലിനെ ട്രോളി എം.എസ് ധോനി. ജിമ്മി നീഷാമിനെതിരേ ബൗള്‍ ചെയ്യാനൊരുങ്ങിയ ചാഹല്‍ ഫീല്‍ഡര്‍മാരെ ഓരോ സ്ഥലത്തും നിര്‍ത്തുന്നതു കണ്ടായിരുന്നു ധോനിയുടെ ട്രോള്‍. അമ്പയര്‍ക്ക് തൊട്ടടുത്ത് സ്‌ക്വയര്‍ ലെഗ്ഗില്‍ കുല്‍ദീപിനെയാണ് ചാഹല്‍ നിര്‍ത്തിയത്. പകരക്കാരനായി ഫീല്‍ഡിങ്ങിനിറങ്ങിയതായിരുന്നു കുല്‍ദീപ്.

ഇതിനിടയില്‍ കുല്‍ദീപ് ചാഹലിനടുത്ത് പോയി എന്തോ സംസാരിക്കുകയും ചെയ്തു. ഇതോടെ ചാഹലിനെ ധോനി ട്രോളുകയായിരുന്നു. 'അവനെ പന്തെറിയാന്‍ അനുവദിക്കൂ. ഫീല്‍ഡ് സെറ്റിങ്‌സില്‍ മുരളീധരനേക്കാള്‍ വലിയ ശ്രദ്ധാലുവാണ് അവന്‍'. ഇതാണ് ധോനി വിളിച്ചുപറഞ്ഞത്.

ഇതുകേട്ട് കുല്‍ദീപ് ചിരിക്കുന്നുണ്ടായിരുന്നു. നീഷാം തയ്യാറാകാത്തതിനെ തുടര്‍ന്ന് ചാഹല്‍ റണ്‍അപ് പകുതിക്ക് വെച്ച് നിര്‍ത്തിയിരുന്നു. ഈ സമയത്താണ് ധോനി ചാഹലിനെ ട്രോളിയത്. 

 

Content Highlights: Dhoni Hilariously Trolls Kuldeep Yadav