ബെയ്ജിങ്: ചൈനീസ് സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിനിടെ സെനഗല്‍ താരം ഡെംബാ ബായുടെ കാലൊടിഞ്ഞു. ഷാങ്ഹായ് ഷെന്‍ഹുവക്കായി കളിക്കുന്ന ഡെംബാ ബായ്ക്ക് ഷാങ്ഹായി എസ്‌ഐപിജിയുമായുള്ള കളിക്കിടെയാണ് പരിക്കേറ്റത്.  

കളിയുടെ 63ാം മിനിറ്റില്‍ സുന്‍ സിയാങ്ങുമായി കൂട്ടിയിടിച്ചു വീണ ഡെംബാ ബായുടെ ഇടതു കാല്‍ ഒടിഞ്ഞു തൂങ്ങുകയായിരുന്നു. ഡെംബായെ നഷ്ടപ്പെടുന്നതിലും നല്ലത് കളി തോല്‍ക്കുകയായിരുന്നുവെന്ന് മത്സരശേഷം ഷെന്‍ഹുവ പരിശീലകന്‍ ഗ്രിഗോറിയോ മന്‍സാനോ പറഞ്ഞു. 

വെസ്റ്റ്ഹാമിനും ന്യൂകാസില്‍ യുണൈറ്റഡിനും ചെല്‍സിക്കും വേണ്ടി കളിച്ചിട്ടുള്ള ഡെംബായുടെ പ്രൊഫഷണല്‍ കരിയര്‍ തന്നെ അവസാനിപ്പിക്കുന്ന തരത്തില്‍ ഗുരുതരമാണ് പരിക്ക്.  ഈ സീസണില്‍ ഷെന്‍ഹുവക്കായി 18 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ നേടിയിട്ടുണ്ട് ഡെംബ.

ചെല്‍സിക്കായി ഡെംബാ ബാ നേടിയ ഗോള്‍