മുംബൈ: വാംഖഡെയില്‍ ഓസീസിന്റെ പത്ത് വിക്കറ്റ് വിജയത്തിന് ഇന്ധനമേകിയ ഡേവിഡ് വാര്‍ണറുടെ ബാറ്റിങ് ഇന്ത്യന്‍ താരങ്ങള്‍ ഒരിക്കലും മറക്കില്ല. എന്നാല്‍ സെഞ്ചുറിയുമായി തിളങ്ങിയ വാര്‍ണര്‍ കാത്തിരിക്കുന്നത് ആരെയാണെന്നറിയാമോ?ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ. അതും വെറും കാത്തിരിപ്പല്ല. കോലി ഡിന്നറിന് ക്ഷണിക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് വാര്‍ണര്‍. 

ഐ.പി.എല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നല്‍കിയ അഭിമുഖത്തിലാണ് വാര്‍ണര്‍ മനസ്സുതുറന്നത്. തന്റെ ഫോണ്‍ ആ വിളിക്കായി കാത്തിരിക്കുകയാണെന്നും വാര്‍ണര്‍ അഭിമുഖത്തില്‍ പറയുന്നു. നിലവില്‍ വാര്‍ണര്‍ ഓസീസ് ടീമിനൊപ്പം ഇന്ത്യയിലുണ്ട്. ഈ അവസരത്തില്‍ കോലി വാര്‍ണറെ വീട്ടിലേക്ക് ക്ഷണിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

Read More: ബുംറയോട് വാര്‍ണര്‍ പറഞ്ഞു;'ആ പട്ടം ഏതെങ്കിലും പാവപ്പെട്ട കുട്ടിയുടേതാകും

ഇന്ത്യയില്‍ കളിക്കുന്നത് വളരെ പ്രത്യേകത നിറഞ്ഞതാണ്. ഗാലറിയിലെത്തുന്ന കാണികളുടെ പിന്തുണ വേറെ എവിടേയും ഒരു ടീമിനും കിട്ടില്ല. വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

 

Content Highlights: David Warner Waiting For Dinner Invite From Virat Kohli