അഡലെയ്ഡ്: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറെ പുകഴ്ത്താന്‍ അദ്ദേഹത്തിന്റെ ഭാര്യ കടമെടുത്തത് മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍. പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വാര്‍ണര്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കാന്‍ഡിസ് വാര്‍ണര്‍ ട്വീറ്റ് ചെയ്തത്.

ശാരീരികശേഷിയില്‍ നിന്നല്ല ശക്തിവരുന്നത്. അത് അജയ്യമായ ഇച്ഛയില്‍നിന്നാണ് (മഹാത്മാഗാന്ധി). മറ്റുള്ളവര്‍ നിങ്ങളെ എങ്ങനെ വിശ്വസിക്കുന്നു എന്നതില്‍ കാര്യമില്ല. സ്വന്തം കഴിവില്‍ നിങ്ങള്‍ക്കുള്ള വിശ്വാസമാണ് പ്രധാനം-കാന്‍ഡിസ് വാര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു.

വാര്‍ണര്‍ ട്രിപ്പിള്‍ നേടുമ്പോള്‍ നിറഞ്ഞ ചിരിയുമായി കാന്‍ഡിസ് ഗാലറിയിലുണ്ടായിരുന്നു. പന്ത് ചുരണ്ടല്‍ ആരോപണത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിലക്ക് നേരിട്ട വാര്‍ണര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നു പോയിരുന്നു. അന്നെല്ലാം വാര്‍ണര്‍ക്ക് പിന്തുണയുമായി ഭാര്യ കാന്‍ഡിസ് ഒപ്പമുണ്ടായിരുന്നു. 

 

Content Highlights: David Warner's wife quotes Mahatma Gandhi to praise her husband