ചെന്നൈ: ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനായ ഡേവിഡ് വാര്‍ണറുടെ ടിക് ടോക് വീഡിയോകള്‍ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ എന്നും സംസാരവിഷയാണ്. ഇന്ത്യന്‍ സിനിമകളിലെ പാട്ടുകള്‍ വെച്ച് ഡാന്‍സ് കളിക്കുന്ന വാര്‍ണറുടെ പ്രകടനങ്ങള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

അതില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് ബുട്ട ബൊമ്മ എന്നുതുടങ്ങുന്ന ഗാനത്തിന് താരം ചുവടുകള്‍ വെച്ചതാണ്. അത് വലിയ രീതിയില്‍ വൈറലാകുകയും ചെയ്തിരുന്നു. ഇത്തവണ ഐ.പി.എല്‍ കളിക്കാനായി ഇന്ത്യയിലെത്തിയ താരം ബുട്ട ബൊമ്മ പാട്ടുവെച്ച് നൃത്തം ചെയ്യുകയാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായ വാര്‍ണര്‍ ടീമിനായുള്ള ഒരു ഷൂട്ടിനിടെയാണ് ബുട്ട ബൊമ്മ പാട്ടുവെച്ച് ഡാന്‍സ് കളിക്കാന്‍ തുടങ്ങിയത്. വാര്‍ണറുടെ രസകരമായ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ലോക്ഡൗണ്‍ സമയത്താണ് വാര്‍ണര്‍ കൂടുതല്‍ ഡാന്‍സ് വീഡിയോകള്‍ ചെയ്തത്. കൂട്ടിന് ഭാര്യയും മക്കളുമൊക്കെയുണ്ട്. 

ഇത്തവണ സണ്‍റൈസേഴ്‌സിനായി മികച്ച പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ് വാര്‍ണര്‍. ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സണ്‍റൈസേഴ്‌സിന്റെ എതിരാളികള്‍. 

Content Highlights: David Warner dance, butta bomma song, video